ഇന്ത്യയെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയുടെ തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനം നീക്കം ചെയ്ത് വിക്കിപീഡിയ. മത സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനത്തിൽ അസ്വസ്ഥരായ മൗലികവാദികൾ കൂട്ടത്തോടെ ലേഖനം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് വിക്കിപീഡിയ ലേഖനം നീക്കം ചെയ്തത്.
സമ്മേളനത്തിൽ പങ്കെടുത്തവരിലൂടെ സമൂഹ വ്യാപനമുണ്ടായെന്ന് വിശദമാക്കിക്കൊണ്ടുള്ള ലേഖനം അപ്‌ലോഡ് ചെയ്യപ്പെട്ടത് ഏപ്രിൽ രണ്ടാം തീയതിയാണ്. എന്നാൽ, മതമൗലികവാദികളുടെയും ഇടതു തീവ്രവാദികളുടെയും ആക്രമണം മൂലം ലേഖനം ഡിലീറ്റ് ചെയ്യാൻ അന്ന് തന്നെ സമർപ്പിക്കപ്പെട്ടു.
പിന്നീടു നടന്ന വാദപ്രതിവാദങ്ങളെ തുടർന്ന് തീരുമാനിച്ച അഭിപ്രായവോട്ടെടുപ്പിൽ, ഈ ലേഖനം നീക്കം ചെയ്യരുതെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.തബ്ലീഗ് സമ്മേളനം രോഗവ്യാപനത്തിന്റെ സുപ്രധാന കാരണമായെന്ന് കേന്ദ്രസർക്കാർ അടക്കം വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 30 ശതമാനവും തബ്ലീഗ് സമ്മേളനമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്വഭാവികമായും, വോട്ടെടുപ്പിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ആർട്ടിക്കിൾ നീക്കം ചെയ്യേണ്ട എന്നാണ് വോട്ട് ചെയ്തത്.ഇത്രയും വസ്തുതകൾ നിലനിൽക്കെ സൂപ്പർവോട്ട് എന്ന അഡ്മിനിസ്ട്രേറ്റർ അധികാരമുപയോഗിച്ച് വിക്കിപീഡിയ ലേഖനം ഡിലീറ്റ് ചെയ്യുകയായിരുന്നു.








