ഡൽഹിയിൽ, ആത്മഹത്യാക്കുറിപ്പിൽ എം.എൽ.എയുടെ പേരെഴുതി വെച്ച ശേഷം മധ്യവയസ്കനായ ഡോക്ടർ ആത്മഹത്യ ചെയ്തു.ദക്ഷിണ ഡൽഹിയിലെ ദുർഗ വിഹാറിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ രാജേന്ദ്ര സിംഗാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
വീട്ടിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ആം ആദ്മി എം.എൽ.എയായ പ്രകാശ് ജർവാലാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് രാജേന്ദ്രപ്രസാദ് രേഖപ്പെടുത്തിയിരുന്നു.ഡോക്ടറുടെ ടാങ്കറുകൾ ഡൽഹി ജല വകുപ്പിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, പണം തന്നില്ലെങ്കിൽ കരാർ റദ്ദ് ചെയ്യുമെന്ന് എം.എൽ.എ രാജേന്ദ്രസിംഗിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ, സിംഗ് പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് എംഎൽഎ കരാർ റദ്ദ് ചെയ്തു.ഈ മാനസിക പീഡനം കാരണമാണ് ഡോക്ടർ ജീവനൊടുക്കിയതെന്നാണ് പോലീസ് ഭാഷ്യം.ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡൽഹി ജല വകുപ്പ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതിന് ഇതേ എംഎൽഎക്കെതിരെ മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.
Discussion about this post