ഡല്‍ഹി: ലോക്ക് ഡൗണ്‍ കാലാവധി മേയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ നാലാം തീയതി മുതല്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകള്‍ക്കുളള ബുക്കിംഗ് ജൂണ്‍ 1നും ആരംഭിക്കുമെന്നും എയർ ഇന്ത്യ പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തരയാത്രകള്‍ക്ക് മാത്രമായിരിക്കും ബുക്കിംഗ് ഉണ്ടാവുക. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് മാത്രമായിരിക്കും സര്വീസുണ്ടാവുകയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
മേയ് നാല് മുതല്‍ സര്‍വീസുകള്‍ ഭാഗികമായി ആരംഭിക്കുമെന്ന് ഇന്‍ഡിഗോയും നേരത്തേ വ്യക്തമാക്കിയിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മാര്‍ച്ച് 25ന് ആരംഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
Discussion about this post