കോവിഡ്-19 മഹാമാരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,60,757 ആയി. ലോകത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 23,30,987 ആണ്.5,96,687 പേർ ഇതുവരെ രോഗബാധയിൽ നിന്നും സുഖപ്പെട്ടു.
ലോകത്താകെയുള്ള രോഗബാധിതരിൽ 55,265 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.അമേരിക്കയിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 39,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,891 പേർ യു.എസിൽ മരണമടഞ്ഞു. ഇവിടെ രോഗബാധിതരുടെ എണ്ണം 7,38,830 ആണ്.രാജ്യത്ത് 23,277 പേർ മരണമടഞ്ഞതോടെ മരണസംഖ്യയിൽ രണ്ടാമതെത്തി നിൽക്കുകയാണ് ഇറ്റലി.ഇവിടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മാത്രം ഒന്നേ മുക്കാൽ ലക്ഷത്തിലധികമുണ്ട്. സ്പെയിനിൽ കോവിഡ് ബാധിച്ച് ഇതുവരെ 20,639 പേർ മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്.
Discussion about this post