കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് ബ്രസീലിലെ ജനങ്ങൾ. പടർന്നുപിടിക്കുന്ന രോഗബാധയിൽ രാജ്യത്തൊട്ടാകെ മരണസംഖ്യ 2,372 ആയി.ബ്രസീൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 36,925 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ ഇരുന്നൂറോളം പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടപ്പെട്ടത്.2,917 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തതും ഇതേ ചുരുങ്ങിയ സമയത്തിനുള്ളിലാണെന്നും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.സാവോ പോളോയിലാണ് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത്.രാജ്യത്തെ മരണനിരക്ക് 6.4 ശതമാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.











