കോവിഡ് മഹാമാരി മാറ്റമില്ലാതെ തുടരുന്നു.ലോകത്ത് ആകെ മൊത്തം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 25,56,909.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകരാഷ്ട്രങ്ങളിലെ 1,77,640 പേർ രോഗബാധിതരായി മരണമടഞ്ഞിട്ടുണ്ട്.
എട്ട് ലക്ഷത്തിലധികം രോഗബാധിതരുള്ള അമേരിക്കയാണ് മരണസംഖ്യയിലും മുന്നിൽ.8,18,892 രോഗികളുള്ള യു.എസിൽ മരണമടഞ്ഞവരുടെ എണ്ണം 45,339 ആണ്. ഇറ്റലിയിൽ, 1,83,957 രോഗബാധിതരുണ്ട്. മരണസംഖ്യ 24,648 ആണ്.സ്പെയിനിൽ, 2,04,178 രോഗബാധിതരുണ്ട്. മരണമടഞ്ഞവരുടെ എണ്ണം 21,282 ആണ്












