ഡല്‍ഹി: അമിതമായ തോതില്‍ അജിനോമോട്ടോ അടങ്ങിയ മാഗി നൂഡില്‍സ് വിറ്റഴിച്ചതിനെ തുടര്‍ന്ന് ഉല്‍പാദകരായ നെസ്‌ലേ കമ്പനിയില്‍ നിന്ന് 640കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ദേശീയ തര്‍ക്ക പരിഹാര കമ്മിഷന്‍ വാദം കേള്‍ക്കും. കേസില്‍ നെസ്‌ലേയുടെ വിശദീകരണം തേടി കമ്മിഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. സെപ്തംബര്‍ 30ന് കേസ് വീണ്ടും പരിഗണിക്കും.
അജിനോമോട്ടോ അമിതമായ അളവില്‍ കലര്‍ത്തിയെന്നു മാത്രമല്ല ലാഭത്തിന് വേണ്ടി തെറ്റിദ്ധാരണജനകമായ പരസ്യങ്ങള്‍ നെസ്‌ലേ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ കമ്മിഷന് നല്‍കിയ ഹര്‍ജിയില്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട ഉപഭോക്ത തര്‍ക്ക പരിഹാര നിയമ പ്രകാരം ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കണമെന്നും നഷ്ടപരിഹാരം അടയ്കുന്നതു വരെ 18 ശതമാനം പിഴ ഈടാക്കണമെന്നും പരാതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാഗിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ഉണ്ടായാല്‍ നഷ്ടപരിഹാര തുക വീണ്ടും ഈടാക്കുന്നതിന് അനുവദിക്കണമെന്നും ആവശ്യമുണ്ട്.
Discussion about this post