കോട്ടയത്തും ഇടുക്കിയിലും ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രീൻസോണിലുണ്ടായിരുന്ന ഈ ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി.ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്ത് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.റെഡ്സോൺ ജില്ലകളിൽ കർശന നിയന്ത്രണമുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം,സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു .മൂന്നാംഘട്ട വ്യാപനമോ സാമൂഹികവ്യാപനമോ ഇല്ലെങ്കിലും,സംസ്ഥാനത്ത് ഭീഷണി ഒഴിവായിട്ടില്ലെന്നും പിണറായി വിജയൻ വെളിപ്പെടുത്തി.സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post