കോവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു.ഇതുവരെ ലോകത്ത് 27,18,699 പേർ രോഗബാധിതരായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഏറ്റവും പുതിയ കണക്കനുസരിച്ച് വൈറസ് ബാധയിൽ മരണമടഞ്ഞവരുടെ എണ്ണം 1,90,654 ആണ്.
രോഗികളുടെയും മരണമടഞ്ഞവരുടെയും എണ്ണത്തിൽ ദിവസങ്ങളായി മുന്നിൽ നിൽക്കുന്ന അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 8,80,204 ആണ്.മരണമടഞ്ഞവർ 49,845 പേരാണ്.ലോകത്ത് സംഭവിച്ച മരണങ്ങളുടെ മൂന്നിലൊന്നും അമേരിക്കയിലാണ്.
രോഗബാധയിൽ രണ്ടാമതു നിൽക്കുന്ന സ്പെയിനിൽ രോഗബാധിതർ 2,13,024 പേരാണ്. രാജ്യത്തെ മരണസംഖ്യ 22,157 ആണ്.മരണമടഞ്ഞവരുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത് ഇറ്റലിയാണ്.ഏതാണ്ട് 25,549 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്.
Discussion about this post