ബംഗളൂരു: രണ്ട് ദിവസത്തിനുള്ളില്‍ 10 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബംഗളൂരുവിലെ ചേരി ഭാഗികമായി സീല്‍ ചെയ്തു. നഗരത്തിലെ തെക്ക്-കിഴക്ക് മേഖലയിലുള്ള ഹൊങ്കസാഡ്രയിലെ ചേരിയാണ് അധികൃതര്‍ സീല്‍ ചെയ്തത്. ഇവിടെ 1,000ത്തില്‍ അധികം ആളുകള്‍ താമസിക്കുന്നുണ്ട്. പ്രദേശവാസികളായ എല്ലാവരിലും പരിശോധന നടത്തുമെന്നും 184 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു.
ഹൊങ്കസാഡ്രയില് താമസിക്കുന്ന 54കാരനായ ബിഹാര്‍ സ്വദേശിക്കാണ് ഇവിടെ ആദ്യം കൊറോണ ബാധിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ ബാധിച്ചെന്ന് വ്യക്തമായത്. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.
അതേസമയം, 445 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊറോണ ബാധിച്ചത്. 17 പേര് മരിച്ചു. 145 പേര് രോഗമുക്തരായി. സംസ്ഥാന വ്യാപകമായി 18,247 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
Discussion about this post