പശ്ചിമബംഗാൾ സർക്കാർ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രമക്കേടുകൾ.അഞ്ചു ദിവസത്തിൽ അധികമായിട്ടും കോവിഡ് പരിശോധനയുടെ ഫലമറിയാൻ കാത്തിരിക്കുന്ന രോഗികൾ പല ആശുപത്രികളിലുണ്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഐ.എം.സി.ടി അംഗങ്ങൾ വെളിപ്പെടുത്തുന്നു.ഐ.എം.സി.ടി മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണോ പശ്ചിമബംഗാൾ സർക്കാർ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കെടുക്കുന്നതെന്ന കാര്യത്തിലും അപാകത കണ്ടെത്തിയതിനാൽ ദൗത്യസംഘം സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു.
സി.എൻ.സി.ഐ, ബംഗൂർ ആശുപത്രിയിലാണ് വലിയൊരു സംഘം രോഗികൾ ഒരാഴ്ചയോളമായി കോവിൽ പരിശോധനയുടെ ഫലമറിയാതെ കാത്തുകിടക്കുന്നത്.കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ സർക്കാരിന്റെ പാകപ്പിഴകൾ കുറിച്ച് അപാകതകൾ ഉയർന്നപ്പോഴാണ് കേന്ദ്രസർക്കാർ ദൗത്യ സംഘത്തെ നിയോഗിച്ചത്. കേന്ദ്രസർക്കാർ നിയുക്ത സംഘത്തോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് പരാതിയും ആഭ്യന്തരമന്ത്രാലയം ഉയർത്തിയിരുന്നു.
Discussion about this post