ഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ യാത്ര നടത്തിയതായി ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം പ്രശാന്ത് കിഷോര്‍ ഡൽഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് കാര്‍ഗോ വിമാനത്തില്‍ യാത്ര ചെ്തുവെന്നാണ് ആരോപണം.
ആരോപണത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഇത് സംബന്ധിച്ച് വിമാനത്താവളം അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വക്താവ് അറിയിച്ചു.
പ്രശാന്ത് കിഷോറിനെ മമത ബാനര്‍ജി വിളിപ്പിച്ചതെന്നും പിന്നാലെ പ്രശാന്ത് കിഷോര്‍ ഡൽഹിയില്‍ നിന്നും കൊല്കത്തയിലേക്ക് യാത്ര ചെയ്തുവെന്നുമാണ് ആരോപണം.
Discussion about this post