കോവിഡ് മഹാമാരിയിൽ ആഗോള രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു.ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 28,30,051 ആണ്.ലോകത്ത് ആകെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 1,97,245 ആണ്.
52,185 പേർ മരിച്ച അമേരിക്കയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവിടെ രോഗബാധിതരുടെ എണ്ണം ഒമ്പതേകാൽ ലക്ഷം കവിഞ്ഞു.രണ്ട് ലക്ഷത്തിലധികം പേർക്ക് രോഗബാധയുള്ള സ്പെയിൻ രണ്ടാം സ്ഥാനത്താണ്. സ്പെയിനിലെ മരണസംഖ്യ 22,524 ആണ്. ഏറ്റവും അധികം ജനങ്ങൾ മരണമടഞ്ഞ രണ്ടാമത്തെ രാഷ്ട്രം ഇറ്റലിയിലാണ്.ഒടുവിലത്തെ കണക്ക് പ്രകാരം ഇറ്റലിയിലെ മരണസംഖ്യ 2,5,969 ആണ്.
Discussion about this post