ഡല്‍ഹി: കിരണ്‍ ബേദിയ്ക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ബിജെപി പരാതി നല്കി.ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന റാലിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലായിരുന്നു കുമാര്‍ വിശ്വാസ് ബിജെപിക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്.
‘പ്രധാനമായും ബിജെപിക്ക് രണ്ട് പ്രശ്നമാണ് ആം ആദ്മിയോടുള്ളത്.അരവിന്ദ് കെജ്രിവാള് തോളില്‍ അണിയുന്ന ഷാള്‍ മോഷ്ടിച്ചതാണോ മുഷിഞ്ഞതാണോ എന്നതാണ് ബിജെപിയുടെ പ്രധാന പ്രശ്നം.മറ്റൊന്ന് കെജ്രിവാളിന് ചുമ ഉണ്ടെന്നതാണ്. എന്താണ് ബിജെപിക്കാരുടെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല.ഇതു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ കിടപ്പുമുറി പങ്കിടണമോ’എന്നിങ്ങനെയായിരുന്നു കുമാര്‍ വിശ്വാസിന്റെ പ്രസംഗം.
ബിജെപി വനിത നേതാക്കളായ ഷെയ്ന എം.സി, എം.ലേഖി, ഷാസിയ ഇല്‍മി, തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ പ്രമുഖര്‍.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരരഹിതമാണെന്നാണ് എഎപിയുടെ വാദം
Discussion about this post