ബല്ലിയ: കൊറോണ പരിശോധനയ്ക്ക് തയ്യാറാകാത്തവരെയും നിസാമുദീന്‍ മതസമ്മേളനം ഉള്‍പ്പെടെയുള്ള യാത്രകളെ കുറിച്ച് മറച്ചുവയ്ക്കുന്ന വ്യക്തികളെക്കുറിച്ചും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ബിജെപി എംപി രവീന്ദ്ര കുശാവ. സലേംപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് 11000 രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മതസമ്മേളനത്തിലോ മറ്റ് വിദേശയാത്രകള്‍ക്കോ പോയ പലരും അധികൃതരെ അറിയിച്ചിട്ടില്ലെന്നും എംപി പറഞ്ഞു.
ഇവർ എത്രയും വേഗം തങ്ങളുടെ യാത്രയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും കൊറോണ പരിശോധനയ്ക്ക് വിധേയരാകണമെന്നും എംപി ആവശ്യപ്പെട്ടു. ഇവരെക്കുറിച്ച് വിവരമറിയിക്കുന്നവര്‍ക്ക് ഉറപ്പായും പ്രതിഫലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post