ഭോപ്പാല്‍: മധ്യപ്രദേശില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ ഏറ്റ വലിയ തിരിച്ചടിയായി. വിഷയത്തില്‍ ശിവരാജ് ചൗഹാന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് പോലും സ്തംഭിപ്പിച്ച കോണ്‍ഗ്രസിന് വ്യാപം അഴിമതി മധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് ഫലം നേടാനായില്ല. പത്ത് ചെയര്‍ പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ എട്ടും കരസ്ഥമാക്കിയ ബിജെപി കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കത്തെ പൂര്‍ണമായും പരാജയപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഭരണത്തിലുള്‌ലത് ബിജെപിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തിന് ഇടയാക്കിയ അഞ്ച് കാരണങ്ങള്‍ ഇവയാണ്.
1-2005 മുതല്‍ മധ്യപ്രദേശ ഭരിക്കുന്ന ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു നേതൃനിരയെ ഉയര്‍ത്തികൊണ്ടു വരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. താഴെ തട്ടിലോ മേലോ തട്ടിലോ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു നേതാവ് പോലും കോണ്‍ഗ്രസിനുണ്ടായില്ല.
2-തെരഞ്ഞെടുപ്പായാലും. തെരഞ്ഞെടുപ്പല്ലെങ്കിലും ബിജെപി അതിന്റെ അംഗബലം ഉയര്‍ത്തികൊണ്ടു വരാനാണ് എക്കാലവും ശ്രമിച്ചത്. ബിജെപിയുടെ മെമ്പര്‍ഷിരപ്പ് കാമ്പയില്‍ താഴെത്തട്ടില്‍ ബിജെപിയെ ശക്തപ്പെടുത്തി. വിവിധ പരിപാടികളിലൂടെ അണികളെ പ്രവര്‍ത്തന സജ്ജരായി നിര്‍ത്താനും ബിജെപിയ്ക്ക് കഴിഞ്ഞു.
3-കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗ് വിജയ്‌സിംഗിന് ശേഷം അധികാരത്തിലെത്തിയ ബിജെപി ഉയര്‍ത്തി കൊണ്ടു വന്ന വികസന അജണ്ട പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തു. താഴെത്തട്ടില്‍ മുരടിച്ച് കിടന്ന വികസനം ഏറ്റെടുത്ത് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞു.
4-തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് ബിജെപി നേരിട്ടത്. ലോകസഭ തെരഞ്ഞെടുപ്പായാലും, പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും അതില്‍ വി
ട്ടു വീഴ്ച വരുത്താന്‍ നേതൃത്വം തയ്യാറല്ല. മുഖ്യമന്ത്രിയും, ബിജെപി സംസ്ഥാനനേതൃത്വവും ഒറ്റക്കെട്ടായി പ്രചരണത്തിന് നേതൃത്വം നല്‍കി.കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സംവിധാനം ഏറെ ദുര്‍ബലമായിരുന്നു.
5-ബിജെപി അണികള്‍ക്ക് നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് അണികള്‍ക്ക് അതുണ്ടായില്ല. ഫണ്ടിന്റെ അപര്യാപ്തതതയും കോണ്‍ഗ്രസിന് തിരിച്ചടിയായി.
വ്യാപം കുംഭകോണത്തില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി വക്താവ് ജെപി ധനോപ്യയ പറഞ്ഞു.
Discussion about this post