Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അവഗണനയിൽ വലഞ്ഞ് സമാന്തര വിദ്യാഭ്യാസ മേഖല; ആലംബമില്ലാതെ അദ്ധ്യാപകരും ജീവനക്കാരും

by Brave India Desk
Apr 26, 2020, 03:46 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

കൊല്ലം: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ സമാന്തര വിദ്യാഭ്യാസ മേഖല അധികൃതരുടെ അവഗണനയെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നു. പരീക്ഷാ കാലത്ത് അപ്രതീക്ഷിതമായി നിലവിൽ വന്ന പ്രതിസന്ധിയിൽ പട്ടിണിയിലായിരിക്കുകയാണ് മേഖലയെ ആശ്രയിച്ച് ഉപജീവിക്കുന്ന പതിനായിരക്കണക്കിന് അദ്ധ്യാപകരും ജീവനക്കാരും.

കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ ആദ്യ തൊഴിലിടമായി വിലയിരുത്തപ്പെടുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ മാർഗ്ഗമില്ലാതെ വലയുന്നത്. ലോകത്തിന് തന്നെ മാതൃകയായ കേരള വിദ്യാഭ്യാസ മോഡലിന്റെ കീർത്തിക്ക് അവിസ്മരണീയമായ സംഭാവന നൽകുന്നവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. സംസ്ഥാനത്തെ പ്രശസ്തമായ പല കോളേജുകളുടെയും സ്കൂളുകളുടെയും മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സമാന്തര സ്ഥാപനങ്ങൾ, അസംഘടിത മേഖലയായതിനാൽ കടുത്ത അവഗണയാണ് അധികാരികളിൽ നിന്ന് നേരിടുന്നത്.

Stories you may like

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

1921 ഹിന്ദു വംശഹത്യ ; മലപ്പുറത്തെ മഹാകുംഭമേള തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുമ്പോൾ വീണ്ടും ശ്രദ്ധനേടി കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതം

കേരളത്തിലെ അദ്ധ്യയന വർഷത്തിന് നാന്ദി കുറിച്ചു കൊണ്ട് എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് സമാന്തര സ്ഥാപനങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഏപ്രിൽ അവസാനമായിട്ടും ലോക്ക് ഡൗൺ അനിശ്ചിത്മായി നീളുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഈ മേഖലയിലെ അദ്ധ്യാപകർ പറയുന്നു. സർക്കാരിൽ നിന്ന് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമായില്ലെങ്കിലും ബാങ്ക് വായ്പകളോ ക്ഷേമനിധികളോ ഇവർക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയതായി വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ്(WOTT)  സംസ്ഥാന ജനറൽ സെക്രട്ടറി ജി കെ സുജേഷ്, സംസ്ഥാന ചെയർമാൻ ടി ജോൺസൺ എന്നിവർ അറിയിച്ചു.

കുടിശ്ശിക ഫീസുകൾ പിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും അദ്ധ്യയനം മുടങ്ങാതിരിക്കാൻ ഓൺലൈൻ ക്ലാസ്സുകളും യൂട്യൂബ് വീഡിയോകളും തയ്യാറാക്കി മുന്നോട്ട് പോകുകയാണ് ഇത്തരം സ്ഥാപനങ്ങൾ. അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാനോ സ്ഥാപനത്തിന്റെ വാടക കൊടുക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെങ്കിലും കർത്തവ്യം മറക്കുവതെങ്ങനെയെന്ന് കൊട്ടാരക്കര മഹാരാജ കോളേജ് ഡയറക്ടർ മഹേശ്വർ ദാസ് ചോദിക്കുന്നു.

കഷ്ടതയുടെ കാലത്തും കടം വാങ്ങിയും  ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ച് അദ്ധ്യയനം മുന്നോട്ട് കൊണ്ടു പോകുന്ന ഇവരുടെ സങ്കടങ്ങൾ പരിഹരിക്കാൻ ഇനിയും സർക്കാർ തയ്യാറാകണമെന്നാണ് രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അപേക്ഷിക്കുന്നത്.

Tags: Parallel Education system struggles
Share6TweetSendShare

Latest stories from this section

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

Discussion about this post

Latest News

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies