തിരുവനന്തപുരം:കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നുമായി സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിലെ 6 പേർക്കും കോട്ടയത്തിലെ 5 പേർക്കുമാണ് ഇന്ന് കൊറോണ പോസറ്റീവ് ആണെന്ന് തെളിഞ്ഞത്.രണ്ട് ജില്ലകളിലെ ഭൂരിഭാഗം ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചതെന്നാണ് കണ്ടെത്തൽ.ഇതിലെ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുമായി 4 പേരാണ് ഇന്ന് രോഗവിമുക്തരായത്.ഇതോടെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 342 ആയി.കേരളത്തിൽ നിലവിൽ 123 പേരാണ് ചികിത്സയിലുള്ളത്.ആകെ നിരീക്ഷണത്തിലുള്ള 20,127 പേരിൽ 19,665 പേർ വീട്ടിലും ബാക്കി 462 പേർ ആശുപത്രിയിലുമാണുള്ളത്.22,954 സാമ്പിൾ പരിശോധനക്കയച്ചതിൽ 21,997 സാമ്പിളും നെഗറ്റീവാണെന്നത് സംസ്ഥാനത്തിന് വളരെ ആശ്വാസം നൽകുന്നുണ്ട്.
Discussion about this post