ഷാർജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറിയ പെരുന്നാൾ സന്ദേശം പങ്കുവെച്ച് യുഎഇ രാജകുടുംബാംഗം. ഇസ്ലാമോഫോബിയ ക്കെതിരെ ഇപ്പോഴും കടുത്ത ഭാഷയിൽ പ്രതികരിക്കാനുള്ള യുഎഇ രാജകുടുംബാംഗം ഷെയ്‌ഖ ഹെന്ത് ഫൈസൽ അൽ ഖാസിമിയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം റിട്വീറ്റ് ചെയ്ത് എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നത്.
“കഴിഞ്ഞ വർഷം റംസാൻ ആഘോഷിക്കുമ്പോൾ ഈ വർഷം ഇത്രയും പ്രയാസം നേരിടേണ്ടി വരുമെന്ന് ഒരാൾ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.നമുക്ക് പ്രാർത്ഥിക്കാം, ഈ ചെറിയ പെരുന്നാളോട് കൂടെ കോവിഡ് മഹാമാരി ലോകത്ത് നിന്നൊഴിയട്ടെ” എന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശം.
Discussion about this post