വർഷങ്ങൾക്ക് ശേഷം ഗംഗാ നദിയിൽ ഡോൾഫിനുകളുടെ സാന്നിധ്യം.ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഗംഗയിലെ മാലിന്യങ്ങളുടെ അളവിൽ കാര്യമായ കുറവുണ്ടായിരുന്നു. ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ സർവേയിൽ, നദിയിലെ ജലം ദശാബ്ദങ്ങൾക്ക് ശേഷം പാന യോഗ്യമാണെന്ന് തെളിഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് ഇന്ത്യയുടെ ദേശിയ ജലജീവി കൂടിയായ ഗംഗ ഡോൾഫിൻ ഗംഗയിലേക്ക് തിരികെയെത്തിയത്.
നാടും നഗരവും ലോക്ഡൗണിന്റെ കുരുക്കിൽ പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഡോൾഫിനുകൾ തിരികെയെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലാണ്.ഗംഗ മലിനമായതിനു ശേഷം വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിൻ നദിയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഗംഗയിലേക്ക് ഡോൾഫിനുകൾ തിരികെയെത്തുന്നത്.ഉത്തർപ്രദേശിലെ മീററ്റിലുള്ള ഗംഗാ നദിയുടെ ഭാഗത്താണ് ഡോൾഫിനെ കണ്ടത്. ലോക്ക്ഡൗൺ മനുഷ്യരെ വലക്കുന്നുണ്ടെങ്കിലും പ്രകൃതിക്ക് വളരെ വലിയ ആശ്വാസം നൽകുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.












