ഡല്‍ഹി: ദക്ഷിണ കശ്മീര്‍ സ്വദേശിയായ തീവ്രവാദി ബുര്‍ഹനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഹിസ്ബുള്‍ മുജഹിദീന്‍ തീവ്രവാദി സംഘടനയില്‍ അംഗമായ 21കാരനായ ബുര്‍ഹന്‍ മുസാഫര്‍ വാണിയുടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിരുന്നു. ആയുധങ്ങളുമായി ഒരു കൗമാരക്കാരനെ തീവ്രവാദസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വീഡിയൊ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിസ്ബുള്‍ മുജാഹിദീന്‍ അംഗമായ ബുര്‍ഹന്‍ മുസാഫര്‍ വാണി 15ാം വയസിലാണ് തീവ്രവാദി സംഘടനയില്‍ ചേരുന്നത്. 2010ല്‍ ഇയാളുടെ സഹോദരനെ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്നാണ് ബുര്‍ഹന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബുര്‍ഹനെ കാണാന്‍ ശ്രമിച്ച ഒരു സഹോദരനെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തില്‍ ഹിസ്ബുള്‍ മുജഹിദീന്‍ സംഘടനയില്‍ ചേര്‍ന്ന് 60 യുവാക്കളെയും റിക്രൂട്ട് ചെയ്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post