കോവിഡ് മഹാമാരി സൃഷ്ടിച്ച നാശനഷ്ടങ്ങൾക്ക് ചൈന പിഴയടക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രോഗബാധ മറ്റു രാഷ്ട്രങ്ങളിലേക്ക് പടരാതെ തടയുന്നതിൽ ചൈനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ചൈന അതിന്റെ നഷ്ടം സഹിക്കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവത്തോടെ തന്നെയാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിലെ ചൈനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും ഗുരുതരമായി ബാധിച്ചത് അമേരിക്കയെയാണ്.പത്തുലക്ഷത്തിലധികം പേർ രോഗബാധിതരായ അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് അറുപതിനായിരത്തോളം പേരാണ്.











