ലോകമെമ്പാടും കോവിഡ്-19 രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം 32,19,481 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധയേറ്റ് ഇതുവരെ 2,28,201 പേർ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
10 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്ക തന്നെയാണ് മുന്നിൽ.നിലവിൽ, അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 10,64,194 ആണ്.രാജ്യത്ത് ഇതുവരെ 61,656 പേർ മരണമടഞ്ഞിട്ടുണ്ട്.2,36,899 രോഗബാധിതരും 24,275 മരണവുമായി സ്പെയിൻ രണ്ടാംസ്ഥാനത്തുണ്ട്.എന്നാൽ, മരണമടഞ്ഞവരുടെ കാര്യത്തിൽ ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ഇറ്റലിയിൽ ഇതുവരെ മരണമടഞ്ഞത് 27,682 പേരാണ്, രോഗബാധിതർ 2,03,591പേരും. ബ്രിട്ടനിലെ മരണസംഖ്യ 26,097 ആയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post