കോവിഡ്-19 രോഗ ബാധ മൂലം വിദേശത്തെ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ എന്തിനും ബസുകൾ രജിസ്ട്രേഷൻ ആരംഭിച്ചു.ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാത് രാജ്യങ്ങളിലെ എംബസി, കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വിവരശേഖരണത്തിന് വേണ്ടിമാത്രമാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. കുടുംബമായി താമസിക്കുന്ന പ്രവാസികൾ വീട്ടിൽ ഓരോരുത്തരുടെയും വിവരങ്ങൾ നൽകണമെന്നും ഇന്ത്യൻ കമ്പനികളിലായാലും വർക്ക് ചെയ്യുന്ന ജീവനക്കാർ വ്യക്തിപരമായി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ അറിയിച്ചു.നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.










