ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരാംഗമായി ടി.എസ് ത്രിമൂർത്തി നിയമിതനായി. ഇപ്പോഴുള്ള ഇന്ത്യൻ സ്ഥിരാംഗമായ സയിദ് അക്ബറുദ്ദീൻ സ്ഥാനമൊഴിയുന്നതിനാലാണ് ത്രിമൂർത്തിയുടെ നിയമനം.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.
സ്ഥാനമൊഴിയുന്ന അക്ബറുദ്ദീൻ, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിലടക്കം നിരവധി സങ്കീർണ പ്രശ്നങ്ങളിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വമാണ്.നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ത്രിമൂർത്തി 1985 ബാച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്.







