കോണ്‍ഗ്രസ് നേതാവും, എംപിയുമായ രാഹുല്‍ഗാന്ധിയുടെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമായുള്ള മുപ്പത് മിനിറ്റ് സംവാദം സോഷ്യല്‍ മീഡിയയില്‍ ഇന്ന് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ മുപ്പത് മിനിറ്റ് തത്സമയ സംവാദം തീരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തുവെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.
അരമണിക്കൂര്‍ തത്സമയ സംവാദത്തെ പൊളിച്ചത് രഘുറാം രാജന്റെ മുറിയിലെ ഭിത്തിയില്‍ തൂങ്ങുന്ന ക്ലോക് ആണ്. രാവിലെ ഒന്‍പത് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് എന്നാണ് സംവാദം തുടങ്ങുമ്പോള്‍ ക്ലോക്കില്‍ കാണിക്കുന്ന സമയം. സംവാദം തീരുമ്പോള്‍ ക്ലോക്കില്‍ കാണുന്നത് 10 മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്,
ഒരു മണിക്കൂറിനെ അര മണിക്കൂറാക്കി രാഹുല്‍ ചരിത്രം കുറിച്ചിരിക്കുന്നുവെന്നാണ് ഉയരുന്ന പരിഹാസം.
Discussion about this post