ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. ചില ജോലികൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, കരാർ ഏതാണ്ട് തയ്യാറായെന്നും ഇ.യു മേധാവി അറിയിച്ചു. വലിപ്പവും സ്വാധീനവും വെച്ച് ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ ആണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എന്നും ഉർസുല വോൺ വിശേഷിപ്പിച്ചു.
ചൊവ്വാഴ്ച ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു ചരിത്രപരമായ വ്യാപാര കരാറിന്റെ വക്കിലാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി പറഞ്ഞു. 2 ബില്യൺ ആളുകളുടെ ഒരു വിപണി സൃഷ്ടിക്കുന്ന, ആഗോള ജിഡിപിയുടെ ഏകദേശം നാലിലൊന്ന് വരുന്ന കരാറാണിത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാധ്യമായ ഒരു വ്യാപാര കരാർ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിൽ ഒന്നായി മാറിയേക്കാമെന്നും ഉർസുല വോൺ പറഞ്ഞു.











Discussion about this post