ദുബായ് : എൻ.എം.സി ഹെൽത്ത് കെയറിലും യു.എ.ഇ എക്സ്ചേഞ്ചിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബി.ആർ ഷെട്ടി.യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയാണ് ഉഡുപ്പി സ്വദേശിയായ ബി.ആർ ഷെട്ടി.തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ചില ജീവനക്കാർ, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്‌തത് മൂലമാണ് തനിക്ക് ഇപ്പോഴുള്ള ബിസിനസ് പ്രതിസന്ധി നേരിടേണ്ടി വന്നതെന്ന് ഷെട്ടി വ്യക്തമാക്കി.
എൻ.എം.സി ഹെൽത്ത് കയറിലും യുഎഇ എക്സ്ചേഞ്ചിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നിരുന്നു എന്ന കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെ ആദ്യമായാണ് ഷെട്ടി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.തന്റെ ജീവനക്കാർ തന്നെ ചതിക്കുകയായിരുന്നെന്നും വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കി അത് ദുരുപയോഗം ചെയ്തുവെന്നും ഷെട്ടി കൂട്ടിച്ചേർത്തു.ഇപ്പോൾ ഷെട്ടി ഇന്ത്യയിൽ തുടരുന്നത് കുടുംബപരമായ ആവശ്യങ്ങൾക്കായിട്ടാണ് എന്നാണ് റിപ്പോർട്ടുകൾ.ഷെട്ടിക്ക് യുഎ.ഇയിലെ വിവിധ ബാങ്കുകളിലായി അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയാണുള്ളത്.ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകിയിരുന്നു.










