കോവിഡ് ബാധയാണെന്ന കാരണത്താൽ സെൻട്രൽ വിസ്ത പ്രോജക്റ്റ് നിർത്തി വയ്ക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി.ഡൽഹിയുടെ മുഖചിത്രം തന്നെ മാറ്റിമറിക്കുന്ന പദ്ധതിയെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം എതിർത്തിരുന്നു.പുതിയ പാർലമെന്റ് മന്ദിരം, വിവിധ മന്ത്രാലയങ്ങൾ ക്കായി കേന്ദ്ര സെക്രട്ടറിയേറ്റ് മന്ദിരം, പ്രധാനമന്ത്രിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും പുതിയ വാസസ്ഥലം എന്നിങ്ങനെ നിരവധി പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് സെൻട്രൽ വിസ്ത പ്രോജക്റ്റ്.
സൗത്ത് ബ്ലോക്കിനടുത്ത് ഡൽഹൗസി റോഡിലുള്ള 15 ഏക്കർ സ്ഥലത്താണ് പ്രധാനമന്ത്രിയുടെ പുതിയ വാസസ്ഥലം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്
Discussion about this post