വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാനും പാർപ്പിക്കാനും തയ്യാറെടുത്ത് സംസ്ഥാന സർക്കാർ.നേരിയ രോഗലക്ഷണങ്ങളുള്ളവരെ പാർപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ, ചികിത്സ ആവശ്യമായവർക്കും അല്ലാത്തവർക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ കയ്യോടെ മാറ്റാനുള്ള കോവിഡ് ആശുപത്രികൾ എന്നിവയെല്ലാം സംസ്ഥാന സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു.
500 പേർക്ക് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 10 ആരോഗ്യപ്രവർത്തകരുടെ സംഘത്തെയാണ് തയ്യാറാക്കുക.അഞ്ച് വളണ്ടിയർമാർ, രണ്ടു ഹെൽത്ത് ഇൻസ്പെക്ടർ, രണ്ടു നഴ്സുമാർ, ഒരു ഡോക്ടർ എന്നിവരെയാണ് ഒരു സംഘത്തിൽ ഉൾപ്പെടുത്തുക. നഴ്സിങ് വിദ്യാർഥികളുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രയോജനപ്പെടുത്തും.













Discussion about this post