ഒരുമാസത്തിലധികമായുള്ള സമ്പൂർണ്ണ അടച്ചുപൂട്ടൽ പിൻവലിക്കാനുള്ള തീരുമാനങ്ങളെടുക്കാൻ ഉന്നതതല യോഗം വിളിച്ചുകൂട്ടി പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരി എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.
ഇന്ന് രാവിലെ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിൽ, കുടുങ്ങിപ്പോയ വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ, ടൂറിസ്റ്റുകൾ എന്നിവരെ തിരികെ കൊണ്ടു വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.ഇതേത്തുടർന്ന് തെലുങ്കാനയിൽ നിന്നും ജാർഖണ്ഡിലേക്ക് ആയിരത്തിലധികം യാത്രക്കാരുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു.വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെപ്പറ്റി എടുത്ത തീരുമാനം വ്യോമയാന മന്ത്രാലയം ഇതുവരെ പുറത്തു വിട്ടിട്ടില്ല.










Discussion about this post