ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തില്‍ പങ്കാളികളായ യോദ്ധാക്കള്‍ക്ക് ആദരവര്‍പ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. കൊറോണ പ്രതിരോധത്തിന് മുന്‍നിരയില്‍ നിന്ന് പോരാടിയ എല്ലാ യോദ്ധാക്കള്‍ക്കും സായുധ സേനയെ പ്രതിനിധീകരിച്ച് നന്ദി പറയുന്നതായി സൈനിക മോധാവി ബിപിന്‍ റാവത്ത് അറിയിച്ചു.
മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഉപ സൈനിക മേധാവിമാരോടൊപ്പമാണ് മാധ്യമ കൂടിക്കാഴ്ച. ഇതാദ്യമയാണ് സംയുക്ത സൈനിക മേധാവി മറ്റു മൂന്ന് ഉപസൈനിക മേധാവിമാരോടൊപ്പം മാധ്യമങ്ങളെ കാണുന്നത്.
മെയ് 3 -ആരോഗ്യപ്രവർത്തകരെ ആദരിച്ചു കൊണ്ട് ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും കച്ച് മുതൽ ദിബ്രുഗഡ് വരേയും ഇന്ത്യൻ വ്യോമസേന ഫ്ലൈ പാസ്റ്റ് നടത്തും. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ തീരങ്ങളിൽ നങ്കൂരമിടും. ഹെലികോപ്ടറുകൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, ഡെലിവറി ബോയ്‌സ്, മീഡിയ എന്നിവ ദുഷ്‌കരമായ സമയങ്ങളില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന സര്‍ക്കാരിന്റെ സന്ദേശമാണ് അവര്‍ പ്രാവര്‍ത്തികമാക്കിയതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിലെ സൈനികവിഭാഗങ്ങളും മുന്‍നിരയിലുണ്ട്.
അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലും അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവില്ല. പാകിസ്ഥാന്റെ പ്രകോപനം നാള്‍ക്കു കൂടിവരുന്ന റിപ്പോര്‍ട്ടുകളാണ് അതിര്‍ത്തിയില്‍ നിന്നു വരുന്നത്.
Discussion about this post