ലോക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഇളവുകൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ.ബാറുകളും ബീവറേജുകളും തൽക്കാലം തുറക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. കേന്ദ്രസർക്കാർ അനുമതി ഉണ്ടെങ്കിലും ലോക്ഡൗൺ ഇളവുകൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാർ തീരുമാനം മറിച്ചാണ്.ലോക്ഡൗണിനു ശേഷം ബിവറേജ് ഷോപ്പുകളും വെയർഹൗസുകളും തുറക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെങ്കിലും അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ തുറക്കേണ്ട എന്ന തീരുമാനമെടുത്തത്. സ്വകാര്യ സ്ഥാപനങ്ങളും സ്വയംതൊഴിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും ബാർബർ ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല.
അതേസമയം തന്നെ, സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ലെന്ന കാര്യവും തീരുമാനമായി.ആൾക്കാർ തമ്മിൽ ശാരീരിക അകലം പാലിച്ചുള്ള സർവീസുകൾ കനത്ത നഷ്ടമുണ്ടാക്കുമെന്നും സർവീസ് നടത്താൻ തയ്യാറല്ലെന്നും സ്വകാര്യ ബസുടമകൾ സംസ്ഥാനത്തെ അറിയിച്ചു കഴിഞ്ഞു.ലോക്ഡൗണിൽ കുടുങ്ങി ഒന്നര മാസത്തിലേറെയായി നിരത്തിലിറങ്ങാത്ത കെഎസ്ആർടിസി ബസുകൾ, പ്രതിസന്ധി മുന്നിൽ ഉള്ളതിനാൽ 1,000 കോടി രൂപ നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ശാരീരിക അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടുന്നത്.ഈ നഷ്ടം നികത്താനാണ് കെഎസ്ആർടിസി പണം ആവശ്യപ്പെട്ടത്.ശമ്പള വിതരണത്തിനായി അടിയന്തരമായി 50 കോടി രൂപ സംസ്ഥാന സർക്കാരിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post