കോവിഡ് മഹാമാരിയിൽ രോഗബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് 34,83, 347 രോഗികളുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,44,761 ആയി.
അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11,60, 774 ആണ്. ഇതുവരെ കോവിഡ് രോഗം ബാധിച്ച് യു.എസിൽ 67,444 പേർ മരണമടഞ്ഞു. മരണസംഖ്യ രണ്ടാമത് നിൽക്കുന്നത് ഇറ്റലിയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇറ്റലിയിൽ കോവിഡ് രോഗബാധിതരായി 28,710 പേർ മരിച്ചു.രോഗ ബാധിതരുടെ എണ്ണത്തിൽ രണ്ടാമതു നിൽക്കുന്ന സ്പെയിനിൽ 2,45,567 കോവിഡ് രോഗികളുണ്ട്.










