കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഓരോ ദിവസവും ഓരോ പുതിയ നുണയും പറഞ്ഞു കൊണ്ട് വരുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോവിഡ് മുൻകരുതൽ ഇന്റെ ഭാഗമായുള്ള ആരോഗ്യസേതു ആപ്പിനെ അത്യന്താധുനികമായ ഒരു നിരീക്ഷണ സംവിധാനമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു രവിശങ്കർ പ്രസാദ്.
“പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഓരോ ദിവസവും ഓരോ പുതിയ നുണയുമായി വരും.ജനങ്ങളുടെ സുരക്ഷയ്ക്ക് ശക്തനായ ഒരു കൂട്ടാളിയാണ് ആരോഗ്യസേതു ആപ്പ്. അതിശക്തമായ ഒരു ഡാറ്റസുരക്ഷാ സംവിധാനമാണ് അതിനുള്ളത്.ശക്തമായ നിരീക്ഷണത്തിന്റെ സംരക്ഷണത്തിനുള്ളിൽ ജീവിതകാലം മുഴുവൻ ജീവിച്ചു ശീലിച്ചവർക്ക് നിരീക്ഷണം എന്ന സാങ്കേതികവിദ്യ ജനോപകാരപ്രദമായ രീതിയിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് അറിയാൻ സാധ്യതയില്ല” എന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാഹുൽ ഗാന്ധിക്കു മറുപടി നൽകിയത്.”പുറത്തുള്ള ഒരു സ്വകാര്യ ഓപ്പറേറ്റർക്കും ഈ ആപ്പ് ഔട്ട്സോഴ്സ് ചെയ്തിട്ടില്ല.ഇന്ത്യയെ മനസ്സിലാവാത്തവരുടെ വാക്കുകൾ ഔട്ട്സോഴ്സ് ചെയ്യുന്നത് മിസ്റ്റർ രാഹുൽഗാന്ധിയും നിർത്തേണ്ട കാലമായി” എന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
Discussion about this post