ന്യൂഡൽഹി : കോവിഡ് വൈറസിനൊപ്പം ജീവിക്കേണ്ടി വരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ഡൽഹി നഗരം തുറക്കേണ്ട സമയമായെന്നും, ഇനിയും ലോക്ഡൗൺ നീട്ടിക്കൊണ്ടു പോകാൻ ഡൽഹിക്ക് സാധിക്കില്ലെന്നും കെജ്‌രിവാൾ വെളിപ്പെടുത്തി.
മുടങ്ങിക്കിടക്കുന്ന വരുമാനങ്ങളും ഇടിഞ്ഞ സമ്പദ്‌വ്യവസ്ഥയും ആണ് ഡൽഹി സർക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കുന്നത്.കഴിഞ്ഞവർഷം 3,500 കോടി വരുമാനം കിട്ടിയ ഏപ്രിൽ മാസത്തിൽ ഡൽഹിക്ക് ഈ വർഷം ലഭിച്ചിരിക്കുന്നത് വെറും 300 കോടിയാണ്. ഗവൺമെന്റിന് ഈ വരുമാനത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കെജ്രിവാൾ തീർത്തുപറഞ്ഞു.ഡൽഹി നിവാസികളോട് മുൻകരുതലുകളോടെ വൈറസിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കാനും അരവിന്ദ് കെജ്‌രിവാൾ നിർദേശിച്ചു.











Discussion about this post