കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 2,48,282 ആയി.ലോകത്ത് നിരവധി രാഷ്ട്രങ്ങളിലായി 35,66,004 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്.
11,88,122 പേർ രോഗബാധിതരായ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.68,598 പേർ യുഎസിൽ മരണമടഞ്ഞിട്ടുണ്ട്.28,884 പേർ മരണമടഞ്ഞ ഇറ്റലിയാണ് മരണസംഖ്യയുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്.ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 2,10,717 ആണ്. സ്പെയിനിനെ പിന്തള്ളി മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ടിലെ മരണസംഖ്യ 28,446 ആണ്.
Discussion about this post