പാട്‌ന : ബീഹാറിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ബീഹാർ സർക്കാർ.ഇത്തരത്തിൽ നാട്ടിലെത്തുന്ന ഓരോരുത്തർക്കും ആയിരം രൂപ വീതം നൽകുമെന്ന വാഗ്ദാനവുമായാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്. 19 ലക്ഷം പേർക്ക് ഇതിനോടകം തന്നെ ആയിരം രൂപ വീതം നൽകി കഴിഞ്ഞു.നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളോട് ക്വാറന്റൈനിൽ കഴിയാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.21 ദിവസമാണ് ക്വാറന്റൈനിൽ കഴിയേണ്ട കാലാവധി.ഇവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നതോട് കൂടിയായിരിക്കും അനുവദിച്ച തുക കൈമാറുകായെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച കേന്ദ്രസർക്കാരിന് നിതീഷ് കുമാർ അഭിനന്ദനമറിയിച്ചിട്ടുണ്ട്.ബീഹാറിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ കയ്യിൽ നിന്നും യാത്ര ടിക്കറ്റിനുള്ള പണം വാങ്ങാതെ തീർത്തും സൗജന്യമായാണ് ഇവരെ തിരിച്ചു നാട്ടിലെത്തിക്കുന്നത്.











Discussion about this post