ഡൽഹി: അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ ഷഹീൻബാഗ് സമര നേതാവ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വിവാദ പ്രസ്താവന നടത്തിയതിന് ജനുവരി 28 നാണ് ഷര്‍ജീല്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഷര്‍ജീല്‍ വിവാദ പ്രസ്താവന നടത്തിയത്. ‘നമ്മൾ അഞ്ച് ലക്ഷം പേർ സംഘടിച്ചാൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്താം. അതിനായി റോഡുകള്‍ ബ്ലോക്ക് ചെയ്യാം , ട്രെയിന്‍ ഗതാഗതം തടയാം . അവര്‍ക്ക് ഒരു മാസത്തേക്ക് ഒന്നും ചെയ്യാനാവില്ല . ഇത് നമ്മുടെ ഉത്തരവാദിത്ത്വമാണ് . അസമിനെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്തുക, അപ്പോള്‍ മാത്രമേ അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കൂ‘- ഇതായിരുന്നു ഷർജീൽ ഇമാമിന്റെ പ്രസ്താവന.
വിദ്വേഷ പ്രസ്താവന നടത്തിയ ജെ എൻ യു വിദ്യാർത്ഥി നേതാവ് കൂടിയായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ഉത്തര്‍പ്രദേശ് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഗുവാഹട്ടിയിലെ ജയിലിലാണ് ഇയാൾ.
Discussion about this post