ഡല്‍ഹി: ഡല്‍ഹിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 45 ഐടിബിപി ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 43 പേര് ഡല്‍ഹിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. രണ്ടു പേര് ഡല്‍ഹി പോലീസിനൊപ്പം ക്രമസമാധാനപാലനത്തില്‍ ഉണ്ടായിരുന്നവരുമാണ്. ഇവരെ നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ഐടിബിപി പ്രസ്താവനയില്‍ അറിയിച്ചു.
ഗ്രേറ്റര്‍ നോയ്ഡയിലെ ഐടിബിപി റഫറല്‍ ആശുപത്രിയില്‍ ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ അര്‍ധസൈനിക വിഭാഗങ്ങളില്ന്നായി 58 ജവാന്മാര് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
സിആര്‍പിഎഫ് വിഭാഗത്തില്‍ നിന്ന് ഇതുവരെ 150 പേര്‍ക്കും ബിഎസ്എഫില്‍ നിന്ന് 67 പേര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post