കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 37,26,704 ആയി. പല രാഷ്ട്രങ്ങളിൽ നിന്നായി ഇതുവരെ 2,58,295 പേർ മരിച്ചിട്ടുണ്ട്.
മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് അമേരിക്ക തന്നെയാണ്.12 ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം 2,350 മരണമാണ് നടന്നത്. ഇതോടെ രാജ്യത്തെ മരണമടഞ്ഞവരുടെ എണ്ണം 72,271 ആയി.29,427 മരണങ്ങളുമായി ഇംഗ്ലണ്ട് ആണ് തൊട്ടുപിറകിൽ.29,315 പേർ മരിച്ച ഇറ്റലിയാണ് മൂന്നാമത്.2,50,561 രോഗികളുള്ള സ്പെയിനാണ് രോഗബാധയുടെ കാര്യത്തിൽ രണ്ടാമത്.
Discussion about this post