ഡല്‍ഹി: ആരോഗ്യസേതു ആപ് സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആപില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്നും ആരോഗ്യസേതു ആപ് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം. കൊറോണ പ്രതിസന്ധി നേരിടാന്‍ മത്രമാണ് ആപ് നിര്‍ബന്ധമാക്കിയത്. ആപ് സ്ഥിരമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആപിലെ വിവരങ്ങള്‍ ചോരുമെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post