ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശിക മാർക്കറ്റുകളിലെ ലഭ്യത കുറയുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. വിദേശവ്യാപാര ഡയറക്ടർ ജനറലാണ് ഈ തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കോവിഡ് രോഗബാധ ഡൽഹിയും മഹാരാഷ്ട്രയും അടക്കം നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.രോഗവ്യാപനം തടയാനുള്ള ഏറ്റവും പ്രാഥമികമായ മാർഗമെന്ന നിലയ്ക്ക്, കൈകൾ ശുചിയാക്കാൻ ഉപയോഗിക്കുന്ന സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അധികൃതർ അറിയിച്ചു.











