കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ടവരുടെ എണ്ണം 38 ലക്ഷം കടന്നു.ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് ലോകത്തെ രോഗബാധിതരുടെ എണ്ണം 38,22,001 ആയി.ഇതുവരെയുള്ള കണക്കനുസരിച്ച് 2,65,056 പേർ മരണമടഞ്ഞിട്ടുണ്ട്.
12,63,092 പേർ രോഗബാധിതരായ അമേരിക്കയാണ് രോഗബാധയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാഷ്ട്രം. യുഎസിൽ ഇതുവരെ 74,799 പേർ മരിച്ചു കഴിഞ്ഞു. മുപ്പതിനായിരം പേർ മരിച്ച ഇംഗ്ലണ്ടാണ് രണ്ടാമത് നിൽക്കുന്നത്.രോഗബാധയിൽ രണ്ടാമത് നിൽക്കുന്നത് രണ്ടര ലക്ഷത്തിലധികം പേർ രോഗബാധിതരായ സ്പെയിനാണ്.കണക്കനുസരിച്ച് സ്പെയിനിലെ മരണസംഖ്യ 25,000 കടന്നു.












