ജമ്മു കാശ്മീരിലെ കാലാവസ്ഥ ഉപവിഭാഗത്തെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് കാലാവസ്ഥ വകുപ്പിന്റെ ദൈനംദിന റിപ്പോർട്ട്.ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിങ്ങനെയാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിക്കുന്നത്.ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവ പാകിസ്ഥാൻ അധിനിവേശ കാശ്മീരിലാണ്.ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ നിന്നും പുറപ്പെടുവിക്കുന്ന ദൈനംദിന റിപ്പോർട്ടാണിത്.ചൊവ്വാഴ്ച മുതൽ ഈ പ്രവചനത്തിൽ പേരിലുള്ള മാറ്റം വന്നു തുടങ്ങി.ഈ പേര് മാറ്റം കാലാവസ്ഥ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഗിൽജിത്-ബാൾട്ടിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടത്താൻ ഫെഡറൽ സർക്കാരിന് പാക്-പരമോന്നത കോടതി അനുമതി നൽകി ദിവസങ്ങളായിട്ടേയുള്ളൂ.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവ ഉൾപ്പെടുത്തുന്നത് വഴി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന കൃത്യമായ സന്ദേശം തന്നെയാണ്.
Discussion about this post