കോവിഡ് ബാധിത രാഷ്ട്രങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തിൽ, 363 പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളിൽ ആണ് ഇത്രയും പേർ കേരളത്തിലെത്തിയത്.
നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ അഞ്ചുപേരെയും കരിപ്പൂരിൽ നിന്നും മൂന്നുപേരെയും രോഗബാധയുണ്ടെന്ന് സംശയം ഉള്ളതിനാൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.പ്രവാസികൾ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. രാത്രി ഏതാണ്ട് 10:08 നാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്തത് പത്തരയോടെയും.എല്ലാവരെയും സ്കാനിങ്ങിന് വിധേയരാക്കി, ബോധവൽക്കരണ ക്ലാസ് നൽകിയ ശേഷമാണ് വിമാനത്താവളത്തിന് പുറത്തിറക്കിയത്.













Discussion about this post