ജമ്മു : ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വെടിവെപ്പ് നടത്തിയ പാക് സൈനികർക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം.പാക് പ്രകോപനത്തെ തുടർന്നുണ്ടായ ഇന്ത്യൻ സൈന്യത്തിന്റെ രൂക്ഷമായ വെടിവെപ്പിൽ 4 പാക്ക് സൈനികർ മരിക്കുകയും,അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നേക്ക് തുടർച്ചയായ ആറാം ദിവസമാണ് പാകിസ്ഥാൻ കനത്ത വെടിവെപ്പും ഷെല്ലിങ്ങും നടത്തുന്നത്.പാകിസ്ഥാൻ ആർമിയുടെ പോസ്റ്റുകളിൽ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണമഴിച്ചുവിട്ടതോടെ നാല് പോസ്റ്റുകൾക്ക് ഭാഗികമായ തകരാറു സംഭവിച്ചു പാക്കിസ്ഥാൻ സേനയുടെ ഷെല്ലാക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും രണ്ട് വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.പരിക്കേറ്റ ഖസ്ബ വില്ലേജിലെ നിസാർ അലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Discussion about this post