ഹന്ദ്‍വാര എൻകൗണ്ടറിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ‘യുദ്ധ കുറ്റവാളികൾ’ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റി
വിദ്യാർത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു. ജാമിയ മിലിയ ഇസ്ലാമിക യുണിവേഴ്സിറ്റിയിൽ പഠിക്കുന്ന മാഹൂർ പർവേസാണ് മരണപ്പെട്ട സൈനികരുടെ ചിത്രമുൾപ്പെടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അവരെ ‘യുദ്ധ കുറ്റവാളികൾ’ എന്ന് വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ട ഭീകരരെ കാശ്മീരിന്റെ വിമോചകരെന്നും മാഹുർ വിശേഷിപ്പിച്ചിരുന്നു.
ഇതിനെതിരെ ബജ്‌റംഗ്ദൾ ഓഫീസിലുള്ള പ്രവീൺ ഭാട്ടിയെന്ന വ്യക്തി ബുലന്ദ്ഷഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
ഒരു കൂട്ടം സൈനികർ ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ മറ്റൊരു കൂട്ടം ആളുകൾ അവരെ അപകീർത്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ കൂടിയായ പ്രവീൺ ഭാട്ടി പരാതി നൽകിയതിന് ശേഷം പറഞ്ഞു.ഇത്തരം ദേശവിരുദ്ധമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒന്നല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അഭിഭാഷകരായ മനോജ് കുമാർ, ദിനേഷ് യാദവ്, അമൻ ഷൊക്കീൻ, സാക്ഷി ഗോയൽ, സുചിത്ര കൈനുത്ര, പ്രിയങ്ക സിംഗ് എന്നിവരും മാഹൂർ പർവേസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.












Discussion about this post