കോവിഡ്-19 മഹാമാരിയിൽ ആഗോള മരണസംഖ്യ 2,80,431 ആയി.ലോകത്താകെ മൊത്തം 41,00,728 പേർക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ട്.
13,47,309 പേർക്ക് രോഗം ബാധിച്ചിട്ടുള്ള അമേരിക്കയാണ് രോഗവ്യാപനത്തിൽ ഏറ്റവും മുൻപിൽ.യു.എസിൽ ആകെ 80,037 പേർ മരണമടഞ്ഞിട്ടുണ്ട്.രോഗവ്യാപനത്തിൽ രണ്ടാമത് നിൽക്കുന്ന സ്‌പെയിനിൽ 2,62,783 രോഗികളുണ്ട്, മരണമടഞ്ഞവർ 26,478.ഇംഗ്ലണ്ടിൽ 31,587 പേരാണ് കോവിഡ് മൂലം മരിച്ചത്, രോഗികൾ 2,15,260 പേരുണ്ട്.










