മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തിരുത്തണമെന്ന് കെ. മുരളീധരന്‍ എം.പി. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ ദേവസ്വം എടുത്ത തീരുമാനം ശരിയായില്ല. ഗുരുവായൂര്‍ ദേവസ്വം വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെതിരെ കോടതിയില്‍ പോയവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരാണെന്നും എന്നാല്‍ വ്യക്തിപരമായ അഭിപ്രായം സംഭാവന നല്‍കിയത് ശരിയല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയും ആര്‍.എസ്.എസും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന.













Discussion about this post